Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kannur CPM

തെ​​റ്റ് തി​​രു​​ത്തി​​യാ​​ൽ പാ​​ർ​​ട്ടി​​യി​​ൽ വ​​രു​​ന്ന​​തി​​ൽ ത​​ട​​സ​​മി​​ല്ല; പറഞ്ഞതിൽ ഉറച്ച് എം.വി. ജയരാജൻ

ക​​ണ്ണൂ​​ര്‍: ക​​ണ്ണൂ​​ർ സി​​പി​​എ​​മ്മി​​ൽ സം​​സ്ഥാ​​ന നേ​​താ​​ക്ക​​ൾ ത​​മ്മി​​ലു​​ള്ള അ​​ഭി​​പ്രാ​​യ ഭി​​ന്ന​​ത പു​​റ​​ത്തേ​​ക്ക്.

തെ​​റ്റ് തി​​രു​​ത്തി​​യാ​​ൽ യു​​ഡി​​എ​​ഫ് സ്വ​​ത​​ന്ത്ര സ്ഥാ​​നാ​​ർ​​ഥി​​ക​​ളാ​​യി മ​​ത്സ​​രി​​ച്ചു ജ​​യി​​ച്ച ടി.​​കെ. ഗോ​​വി​​ന്ദ​​നും വി. ​​കു​​ഞ്ഞി​​കൃ​​ഷ്ണ​​നും പാ​​ർ​​ട്ടി​​യി​​ൽ വ​​രു​​ന്ന​​തി​​ൽ ത​​ട​​സ​​മി​​ല്ലെ​​ന്ന ത​​ന്‍റെ പ​​രാ​​മ​​ർ​​ശ​​ത്തി​​ൽ ഉ​​റ​​ച്ചുനി​​ല്ക്കു​​ന്ന​​താ​​യി സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ടേ​​റി​​യ​​റ്റം​​ഗം എം.​​വി. ജ​​യ​​രാ​​ജ​​ൻ.

ഇ​​ന്ന​​ലെ ക​​ണ്ണൂ​​രി​​ൽ മാ​​ധ്യ​​മ​​ങ്ങ​​ളോ​​ട് പ്ര​​തി​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.
ത​​ന്‍റെ പ​​രാ​​മ​​ർ​​ശ​​ത്തി​​ൽ പാ​​ർ​​ട്ടി സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി​​ക്ക് ഒ​​രു അ​​തൃ​​പ്‌​​തി​​യു​​മി​​ല്ല. താ​​ൻ പ​​റ​​ഞ്ഞ കാ​​ര്യ​​ങ്ങ​​ളി​​ൽ നി​​ല​​പാ​​ട് പ​​റ​​യേ​​ണ്ട​​ത് വി​​മ​​ത എം​​എ​​ൽ​​എ​​മാ​​രാ​​ണ്.

തെ​​റ്റ് തി​​രു​​ത്തി​​യ​​തു കൊ​​ണ്ടാ​​ണ് കെ.​​ആ​​ർ. ഗൗ​​രി​​യ​​മ്മ​​യും എം.​​വി. രാ​​ഘ​​വ​​നും അ​​വ​​സാ​​ന​​കാ​​ല​​ത്ത് ചെ​​ങ്കൊ​​ടി​​ക്കൊപ്പം ചേ​​ർ​​ന്നു പ്ര​​വ​​ർ​​ത്തി​​ച്ച​​തെ​​ന്നും എം.​​വി. ജ​​യ​​രാ​​ജ​​ൻ പ​​റ​​ഞ്ഞു.

പാ​​ർ​​ട്ടി നേ​​തൃ​​ത്വ​​ത്തി​​ന്‍റെ നി​​ല​​പാ​​ട​​ല്ല എം.​​വി. ജ​​യ​​രാ​​ജ​​ന്‍റെ പ്ര​​തി​​ക​​ര​​ണ​​മെ​​ന്നും ഓ​​രോ​​രു​​ത്ത​​രും ഓ​​രോ ചാ​​ന​​ലി​​ൽ സം​​സാ​​രി​​ക്കു​​ന്ന​​തി​​ന് മ​​റു​​പ​​ടി പ​​റ​​യ​​ണ്ട​​തി​​ല്ലെ​​ന്നും ഗോ​​വി​​ന്ദ​​ൻ വ്യ​​ക്ത​​മാ​​ക്കി​​യ​​ പി​​ന്നാ​​ലെ ആ​​യി​​രു​​ന്നു എം.​​വി. ജ​​യ​​രാ​​ജ​​ന്‍റെ ക​​ണ്ണൂ​​രി​​ലെ പ്ര​​തി​​ക​​ര​​ണം.

Latest News

Corehub Up